Saturday , November 25 2017
Breaking News
Cricket

ന്യുസീലന്‍ഡിനെ ഒപ്പം പിടിച്ച് ഇന്ത്യ; പുണെയില്‍ ആറു വിക്കറ്റ് വിജയം

പുണെ: വാംഖഡെയില്‍ ന്യുസീലന്‍ഡിനോടേറ്റ നാണക്കേടിന് പുണെയില്‍ തിരിച്ചടി നല്‍കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. ന്യുസീലന്‍ഡ് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 24 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഒപ്പത്തിനൊപ്പമെത്തി. ഇനി നിര്‍ണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച്ച കാണ്‍പൂരില്‍ നടക്കും

കളി തുടങ്ങി അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. 19 പന്തില്‍ ഏഴു റണ്‍സടിച്ച രോഹിതിനെ ടിം സൗത്തി പുറത്താക്കുകയായിരുന്നു.
ന്നാല്‍ പിന്നീട് ഇന്ത്യ കരുതലോടെയാണ് മുന്നോട്ടുപോയത്. കഴിഞ്ഞ ഏകദിനത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലി ഇത്തവണ 29 റണ്‍സെടുത്ത് പുറത്തായി. .

എന്നാല്‍ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും അവസരത്തിനൊത്തുയര്‍ന്നു. ധവാന്‍ 84 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ 92 പന്തില്‍ 64 റണ്‍സുമായി കാര്‍ത്തിക്ക് പുറത്താവാതെ നിന്നു. ഇരുവരും 66 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സടിച്ചപ്പോള്‍ എം.എസ് ധോനി 18 റണ്‍സുമായി പുറത്താവാതെ നിന്നു. ഇരുവരും 66 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സടിച്ചപ്പോള്‍ എം.എസ് ധോനി 18 റണ്‍സുമായി പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യുസീലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 16 ഓവറില്‍ 58 റണ്‍സെടുക്കുന്നതിനിടയില്‍ ന്യൂസിലന്‍ഡിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 10 റണ്‍സുമായി കൊളിന്‍ മണ്‍റോ, മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്‌വില്ല്യംസണ്‍, 21 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ലാഥമും നിക്കോള്‍സും തമ്മില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചു. ഇരുവരും 60 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടുപോകവെ ലാഥമിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ അത് പൊളിച്ചു. 38 റണ്‍സായിരുന്നു ലാഥമിന്റെ സമ്പാദ്യം.

പിന്നീട് ആറാം വിക്കറ്റില്‍ ഗ്രാന്‍ഡ്‌ഹോമുമായി ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം നിക്കോള്‍സും പുറത്തായി. 42 റണ്‍സായിരുന്നു നിക്കോള്‍സിസിന്റെ സമ്പാദ്യം. 43ാം ഓവറില്‍ വീണ്ടും ന്യുസീലന്‍ഡിന് പ്രഹരമേറ്റു. അവസാന ഓവറുകളില്‍ അടിക്കാമെന്ന കിവീസിന്റെ പ്രതീക്ഷ തെറ്റിച്ച് തൊട്ടടുത്ത രണ്ട് പന്തില്‍ രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായി. 41 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോമും റണ്ണൊന്നുമെടുക്കാതെ മില്‍നെയും. ഇരുവരെയും ചാഹലാണ് പുറത്താക്കിയത്.49ാം ഓവറില്‍ സാന്റ്‌നറും ക്രീസ് വിട്ടതോടെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും ചേര്‍ന്ന് കിവീസിന്റെ സ്‌കോര്‍ 230ല്‍ എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും ബുംറയും ചാഹലും രണ്ടു വീതം വിക്കറ്റുമെടുത്തു.

RANDOM NEWS

-----------------

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് …