Tuesday , December 12 2017
Breaking News
Cricket

ആഷസ് ടെസ്റ്റ്: ഓസ്ട്രേലിയക്ക് 10 വിക്കറ്റ് ജയം

ബ്രിസ്ബെയ്ന്‍: ഇംഗ്ലണ്ടനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം. ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്താണ് മറികടന്നത്.

മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായി.

ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 141 നേടിയ റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ലീഡ് നേടിയത്. സ്റ്റീവന്‍ സ്മിത്തിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോയ് റൂട്ടിന് മാത്രമാണ് അര്‍ദ്ധ ശതകം കടക്കാനായത്. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് ഒതുക്കിയത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടുത്തമാസം രണ്ടിന് അഡ്ലൈഡിലാണ്.

RANDOM NEWS

Sports

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് കേരളം ക്വാര്‍ട്ടറില്‍

റോത്തക്: വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമായി. കേരള ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം …