Wednesday , July 18 2018
Breaking News
Criccket

ധര്‍മശാലയില്‍ നാണംകെട്ട് ഇന്ത്യ; ലങ്കയ്ക്ക് ഏഴു വിക്കറ്റ് വിജയം

ധര്‍മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. 176 പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തി.ഇന്ത്യ മുന്നോട്ടുവെച്ച 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയായിരുന്നു.

19 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് തരംഗയും മാത്യൂസും ഡിക്ക്‌വെല്ലയും ചേര്‍ന്ന് ലങ്കയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഗുണതിലക, തിരിമന്ന, തരംഗ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗ 46 പന്തില്‍ 49 റണ്‍സടിച്ചു. എയ്ഞ്ചലോ മാത്യൂസ് 25 റണ്‍സുമായും ഡിക്ക്‌വെല്ല 26 റണ്‍സുമായും പുറത്താകാതെ നിന്നു. ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ച് തിരിച്ച് കൂടാരം കയറിയപ്പോള്‍ ഒരു ഭാഗത്ത് പിടിച്ചുനിന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയത്.

29 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ചാണ് ഏറ്റവും ചെറിയ ഏകദിന സ്‌കോര്‍ എന്ന (സിംബാബ്വെ 35 റണ്‍സ്) വലിയൊരു നാണക്കേടില്‍ നിന്ന് ധോനി രക്ഷിച്ചത്. ഒടുവില്‍ പത്താമനായി ധോനിയും വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 112ല്‍ അവസാനിച്ചു. 87 പന്തുകള്‍ നേരിട്ട ധോനി 10 ഫോറും 2 സിക്‌സും സഹിതം 65 റണ്‍സാണ് നേടിയത്. ആകെ മൂന്നു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആഞ്ചലോ മാത്യൂസിന്റെ ബൗളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ധവാന്‍ പുറത്തായത്. തൊട്ടുപിന്നാലെ ലക്മലിന്റെ പന്തില്‍ ഡിക്വെല്ലയ്ക്ക് ക്യാച്ച് നല്‍കി രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് മടങ്ങി.

തുടര്‍ന്നെത്തിയ ശ്രയസ്സ് അയ്യര്‍ (27 പന്തില്‍ 9 റണ്‍സ്), ദിനേഷ് കാര്‍ത്തിക് (18 പന്തില്‍ 0), മനീഷ് പാണ്ഡെ (15 പന്തില്‍ 2 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ(10 പന്തില്‍ 10 റണ്‍സ്), ഭുവനേശ്വര്‍ കുമാര്‍ (5 പന്തില്‍ 0 റണ്‍സ്) എന്നിവരും ക്ഷണനേരം കൊണ്ട് കൂടാരം കയറി.

19 റണ്‍സ് നേടിയ കുല്‍ദീപിനെ വിക്കറ്റിന് പിന്നില്‍ ഡിക്കവെല്ല സ്റ്റബ് ചെയ്യുകയായിരുന്നു. 4 വിക്കറ്റ് പിഴുതെടുത്ത ലക്മലും 2 വിക്കറ്റെടുത്ത നുവാന്‍ പ്രദീപുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലെടിച്ചത്. ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ധനഞ്ചയ, പതിരാന എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

RANDOM NEWS

Brazeel

ബ്രസീലും മടങ്ങുന്നു; ബെല്‍ജിയം സെമിയില്‍

കസാന്‍: അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സ്‌പെയിനിനും പോര്‍ച്ചുഗലിനും പിറകെ ബ്രസീലും കണ്ണീരോടെ മടങ്ങുകയാണ് നാട്ടിലേയ്ക്ക്. ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് …