Friday , August 17 2018
Breaking News
Cricket

ഇന്ത്യയുടെ കരളായി കര്‍ള; കൗമാര ലോകകപ്പ് കിരീടം ഇന്ത്യക്ക്

മൗണ്ട് മൗഗ്നുയി: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ആധികാരികമായിരുന്നു
ഇന്ത്യയുടെ വിജയം. 101 പന്തില്‍ 100 റണ്‍സടിച്ച ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നാലാം കിരീടം സ്വന്തമാക്കിയത്. അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചിപിടിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരാമാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ ഓസീസ് കളഞ്ഞത്. 41.3 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് തകര്‍ച്ചയിലേക്ക് വീണു. ഓസീസിന്റെ
ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോ മാത്രമാണ് പിടിച്ചുനിന്നത്.

32 റണ്‍സെടുക്കുന്നതിനിടയില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബ്രയന്റിനെ പൊറെല്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ 28 റണ്‍സുമായിഎഡ്വാര്‍ഡും 13 റണ്‍സെടുത്ത സാംഗയും ക്രീസ് വിട്ടു. ഉപ്പല്‍ 34 റണ്‍സിന് പുറത്തായപ്പോള്‍ അഞ്ചു റണ്‍സായിരുന്നു സതര്‍ലന്‍ഡിന്റെ സമ്പാദ്യം. ഹോള്‍ട്ട് 13 റണ്‍സിന് പുറത്തായപ്പോള്‍ ഇവാന്‍സിനും ഹാള്‍ഡിക്കും രണ്ടക്കം കടക്കാനായില്ല.

കൗമാര ലോകകപ്പില്‍ നാലാം കിരീടമാണ് രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ ലക്ഷ്യമിടുന്നത്. വിരാട് കോലി, മുഹമ്മദ് കൈഫ്, ഉന്മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മുമ്പ് കിരീടം നേടിയിരുന്നു. നാലാം കിരീടം നേടിയാല്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം ഓസ്‌ട്രേലിയയും നാലാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഓസീസിനെ 100 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇന്ത്യ പാപുവ ന്യൂഗിനിക്കെതിരെ പത്ത് വിക്കറ്റ് വിജയം നേടി. സിംബാബ്വെയും പത്ത് വിക്കറ്റിന് തോല്‍പ്പിച്ച പൃഥ്വി ഷായും സംഘവും ബംഗ്ലാദേശിനെ
ക്വാര്‍ട്ടറില്‍ 131 റണ്‍സിന് തോല്‍പ്പിച്ചു. പാക്കിസ്ഥാനെതിരെ 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ സെമിവിജയം.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ ഓസീസ് കളഞ്ഞത്.

41.3 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് തകര്‍ച്ചയിലേക്ക് വീണു. ഓസീസിന്റെ വാലറ്റത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോ മാത്രമാണ് പിടിച്ചുനിന്നത്.

RANDOM NEWS

Rain

വെള്ളപ്പൊക്കം രൂക്ഷം: റോഡുകള്‍ പലതും വെള്ളത്തിനടിയില്‍

തിരുവനന്തപുരം: കടുത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലകള്‍. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ …