Sunday , November 18 2018
Breaking News
Cricket

കോലിയുടെ ഹാട്രിക് സെഞ്ചുറി പാഴായി; ഹോപ്പിന്റെ മികവില്‍ വിന്‍ഡീസിന് ജയം

പുണെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 43 റണ്‍സിന്റെ തോല്‍വി. ഹോപ്പിന്റെ മികവില്‍ 284 റണ്‍സ് പടുത്തുയര്‍ത്തിയ വിന്‍ഡീസ് നിരയുടെ മുന്‍പില്‍ ഇന്ത്യയുടെ വാലറ്റം കിതച്ചു. 47.4 ഓവറില്‍ ഇന്ത്യന്‍ നിരയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും സെഞ്ചുറിയുമായി മുന്നേറിയ നായകന്‍ വിരാട് കോലിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല. ബൗളിങ് നിരയുടെ മികച്ച പ്രകടനമാണ് വിന്‍ഡീസിന് തുണയായത്.

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് മൂന്നാം ഇന്നിങ്‌സില്‍ കോലി സ്വന്തമാക്കി. 119 പന്തുകളില്‍ നിന്ന് 10
ബൗണ്ടറികളും ഒരു സിക്‌സുമടക്കം 107 റണ്‍സ് നേടിയ കോലി 42ാം ഓവറില്‍ മെര്‍ലോണ്‍ സാമുവല്‍സിന്റെ പന്തില്‍ പുറത്ത് പോവുകയായിരുന്നു.

കോലിയുടെ 38ാം സെഞ്ചുറിയാണിത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കോലിയുടെ റണ്‍നേട്ടം 404 ആയി. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 140 റണ്‍സും വിശാഖപട്ടണത്തു നടന്ന രണ്ടാം മത്സരത്തില്‍ 157 റണ്‍സും കോലി നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിലാണ് ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടിയ ഏകദിന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയത്. 207 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ റെക്കോഡാണ്.
കോലി തകര്‍ത്തത്.

ഒന്‍പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന
പന്തില്‍ നിസ്സഹായനായിപ്പോയ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നല്ല ഒന്നാന്തരമൊരു റിപ്പര്‍. വെറും രണ്ട് ബൗണ്ടറികള്‍ നേടി രോഹിത് മടങ്ങുമ്പോള്‍ രണ്ടോവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സംഭാവന. വിരാട് കോലിയും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ടീം സ്‌കോര്‍ 88 എത്തിയപ്പോഴാണ് 35 റണ്‍സെടുത്ത ധവാന്‍ പുറത്തായത്. അമ്പാട്ടി റായിഡു 22 ഉം പന്ത് 22 ഉം റണ്‍സെടുത്ത് മടങ്ങി. ഏഴ് റണ്‍സ് എടുത്ത് എം.എസ് ധോണിയുടേതാണ് അഞ്ചാമത്തെ വിക്കറ്റ്. ജേസണ്‍ ഹോള്‍ഡറിന്റെ ബോളില്‍ ഷായ് ഹോപ്പ് ധോണിയെ കയ്യില്‍ ഒതുക്കുകയായിരുന്നു. 42ാം ഓവറില്‍ കോലി പുറത്തായതോടെ
ഇന്ത്യയുടെ ബാറ്റിങ് നിര മന്ദഗതിയിലായി. പതിനെട്ട് പന്തില്‍ 24 റണ്‍സ് നേടിയ ഋഷഭ് പന്ത് ആഷ്‌ലി നഴ്‌സിന്റെ പന്തില്‍ പുറത്ത് പോയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി.

മോശമായി തുടങ്ങിയ വിന്‍ഡീസിനെ മുന്നൂറിനടുത്തെത്തിച്ചത് അഞ്ചു റണ്‍സ് അകലെവച്ച് സെഞ്ച്വറി നഷ്ടമായ ഹോപ്പാണ്. 113 പന്തില്‍ നിന്ന് 95 റണ്‍സാണ് ഹോപ്പ് നേടിയത്.ആറ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്. ഹെറ്റ്‌മെയര്‍ 37 ഉം നേഴ്‌സ് 40 ഉം ഹോള്‍ഡര്‍ 32 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ഭൂംറ നാലും കുല്‍ദീപ് രണ്ടും ഭുവനേശ്വര്‍ കുമറും അഹമ്മദും ചാഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

RANDOM NEWS

Kohli

തകര്‍ത്തടിച്ച് രോഹിത്തും കോലിയും; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഗുവാഹാട്ടി: നായകനും താല്‍ക്കാലിക നായകനും മത്സരിച്ച് തകര്‍ത്തടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകതകര്‍പ്പന്‍ ജയം. …