Wednesday , December 19 2018
Breaking News
Cricket

നാല് റണ്‍ തോല്‍വിയോടെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കം

ബ്രിസ്‌ബെയ്ന്‍: ഓസീസ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ വിധിയെഴുതിയത് മഴനിയമം. ഡക്ക്?വര്‍ത്ത് ലൂയിസ് നിയമം വിധി കല്‍പിച്ചപ്പോള്‍ ആദ്യ ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് ആതിഥേയര്‍ക്കെതിരേ നാല് റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പതിനേഴ് ഓവറില്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ്. എന്നാല്‍, ഇടയ്ക്ക് മഴ പെയ്തതോടെഇന്ത്യയുടെ ലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പതിനേഴ് ഓവറില്‍ 174 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍, ശിഖര്‍ ധവാന്റെ കൂറ്റനടി ഉണ്ടായിട്ടും ഇന്ത്യയ്ക്ക് നിശ്ചിത പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാനായത്.

ശിഖര്‍ ധവാന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഓസീസ് പേസിനെ ചെറുക്കാനായത്. ധവാന്‍ 42 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് ശര്‍മ ( എട്ട് പന്തില്‍ നിന്ന് ഏഴ്), കെ.എല്‍. രാഹുല്‍ (12 പന്തില്‍ നിന്ന് 13), ക്യാപ്റ്റന്‍ വിരാട് കോലി (എട്ട് പന്തില്‍ നിന്ന് നാല് റണ്‍സ്), ഋഷ് പന്ത് (പതിനഞ്ച് പന്തില്‍ ഇരുപത്), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 30) കൃണാല്‍ പാണ്ഡ്യ (നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദ
വും പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്?സ്?വെല്ലിന്റെ തകര്‍പ്പന്‍ അടിയുടെ ബലത്തിലാണ് ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയത്. മാക്?സ്?വെല്‍ 24 പന്തില്‍ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 46 റണ്‍സാണ് നേടിയത്. പാണ്ഡ്യ എറിഞ്ഞ പതിനാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സര്‍ പറത്തി മാക്സ്വെല്‍ ഇന്ത്യയെ ശരിക്കും വിറപ്പിച്ചു.

ലിന്‍ 20 പന്തില്‍ നിന്ന് 37 ഉം ക്യാപ്റ്റന്‍ ഫിഞ്ച് 24 പന്തില്‍ നിന്ന് 27 ഉം റണ്‍സെടുത്തു. ഭുംറ എറിഞ്ഞ നാലാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ കോലിയുടെ കൈയില്‍ നിന്ന് രക്ഷപ്പെടുകയായിരന്നു ഓസീസ് നായകന്‍. സ്റ്റോയിന്‍സ് 19 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മഴപ്പേടിയിലാണ് മത്സരം പുരോഗമിക്കുന്നത്. 16.1 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചിരുന്നു.

RANDOM NEWS

Hockey

നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി; ഹോക്കി ലോകകപ്പില്‍ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്ത്. ലോക നാലാം റാങ്കുകാരായ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യലീഡെടുത്തു. …