Wednesday , December 19 2018
Breaking News
Cricket

കോലിക്ക് അര്‍ദ്ധ സെഞ്ചുറി, ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം; പരമ്പര സമനിലയില്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് വിജയം. രണ്ട് പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പര സമനിലയില്‍ പിരിഞ്ഞു. ആദ്യ ട്വന്റി20യില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം ട്വന്റി20 മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.

165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 16 പന്തില്‍ 23 റണ്‍സും ധവാന്‍ 22 പന്തില്‍ 41 റണ്‍സും നേടിയ പിന്നീട് കെ.എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ പുറത്തായതിന് തൊട്ടുപിന്നാലെ ഋഷഭ് പന്തും ക്രീസ് വിട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഋഷഭ് പുറത്താകുകയായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന ദിനേശ് കാര്‍ത്തിക് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. കോലി 41 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 61 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 22 റണ്‍സെടുത്ത കാര്‍ത്തിക് മികച്ച പിന്തുണ നല്‍കി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 60 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

RANDOM NEWS

Hockey

നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി; ഹോക്കി ലോകകപ്പില്‍ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്ത്. ലോക നാലാം റാങ്കുകാരായ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യലീഡെടുത്തു. …