Sunday , November 17 2019
Breaking News

ബുമ്രായുധം’ തുണച്ചു; ആവേശപ്പോരില്‍ ബംഗ്ലദേശിനെ വീഴ്ത്തി ഇന്ത്യ സെമിയില്‍

ബംഗ്ലദേശിനെ 28 റണ്‍സിനു കീഴടക്കിയ ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. സ്‌കോര്‍- ഇന്ത്യ: 50 ഓവറില്‍ 9 വിക്കറ്റിന് 314; ബംഗ്ലദേശ് 48 ഓവറില്‍ 286നു പുറത്ത്. രോഹിത് ശര്‍മ (104), കെ.എല്‍ രാഹുല്‍ (77) എന്നിവരാണ്
ബാറ്റിങ്ങില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്ര 4 വിക്കറ്റ് വീഴ്ത്തി. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് (66) ബംഗ്ലദേശ് ടോപ് സ്‌കോറര്‍. തോല്‍വിയോടെ ബംഗ്ലദേശിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു.

ആ ആരവത്തില്‍ എജ്ബാസ്റ്റന്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. ഇടിമുഴക്കം പോലെ ആയിരക്കണക്കിനു കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ചു മുഴങ്ങിയ ആ ശബ്ദത്തിന് ഒരു അര്‍ഥമേ ഉണ്ടായിരുന്നുള്ളൂ. ലോഡ്‌സ് എന്ന
സ്വപ്നത്തിലേക്ക് ഇന്ത്യ ഒരു പടികൂടി അടുത്തിരിക്കുന്നു. അയല്‍ക്കാരായ ബംഗ്ലദേശ് ഉയര്‍ത്തിയ വെല്ലുവിളിയും മറികടന്ന് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക്. 28 റണ്‍സിനാണ് വിജയം. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ് മാച്ച്.

RANDOM NEWS

കേരളം ജയില്‍ നിയമ പരിഷ്‌കാരത്തില്‍ മുന്നിട്ട് നില്‍ക്കുന്നു: മന്ത്രി

കാഞ്ഞങ്ങാട് : കേരളം ജയില്‍ നിയമ പരിഷ്‌കാരത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നും മറ്റും സംസ്ഥാനങ്ങള്‍ക്ക് കേരളത്തിന്റെ മാതൃക പിന്‍തുടരാവുന്നതാണെന്നും റവന്യൂഭവന നിര്‍മ്മാണ …