Tuesday , August 20 2019
Breaking News
Kohli

സെഞ്ചുറിയുമായി കോലി റെക്കോര്‍ഡുയരെ; ഇന്ത്യയ്ക്ക് 59 റണ്‍സ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : റെക്കോര്‍ഡുകള്‍ അകമ്പടി സേവിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ 42–ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയും നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 46 ഓവറില്‍ 270 ആയി പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ വിന്‍ഡീസ് 21- ന് പുറത്താകുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 279 റണ്‍സെടുത്തത്. കോലി 120 റണ്‍സെടുത്തു പുറത്തായി. മൂന്നാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യര്‍ 71 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് (125) ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്..

125 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കോലി 120 റണ്‍സെടുത്തത്. അയ്യര്‍ 68 പന്തില്‍ അഞ്ചു ബൗണ്ടറിയുംഒരു സിക്‌സും സഹിതം 71 റണ്‍സുമെടുത്തു. രോഹിത് ശര്‍മ (34 പന്തില്‍ 18), ഋഷഭ് പന്ത് (35 പന്തില്‍ 20), കേദാര്‍ ജാദവ് (14 പന്തില്‍ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രവീന്ദ്ര ജഡേജ 16 പന്തില്‍ 16 റണ്‍സോടെയും മുഹമ്മദ് ഷമി അഞ്ചുപന്തില്‍ മൂന്നു രണ്‍സോടെയും പുറത്താകാതെ നിന്നു. അതേസമയം ശിഖര്‍ ധവാന്‍ (മൂന്നു പന്തില്‍ രണ്ട്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റില്‍ അര്‍ധസെ!ഞ്ചുറി കൂട്ടുകെട്ടുമായി (74) രോഹിത് ശര്‍മ – വിരാട് കോലി സഖ്യമാണ് രക്ഷകരായത്.
10 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്‌വയ്റ്റാണ് വിന്‍ഡീസ് നിരയില്‍ മികച്ചുനിന്നത്. ഷെല്‍ഡന്‍ കോട്രല്‍ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങിയും റോസ്റ്റണ്‍ ചേസ് 10 ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ക്യാപ്റ്റന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ ഒന്‍പത് ഓവറില്‍ 53 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസ് അര്‍ധസെഞ്ചുറി നേടി. 80 പന്തില്‍ 65 റണ്‍സാണു താരം നേടിയത്. 52 പന്തില്‍ 42 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ക്രിസ് ഗെയിലിനു തിളങ്ങാനായില്ല.
4 പന്തില്‍ 11 റണ്‍സ് മാത്രം നേടിയാണ് ഗെയ്ല്‍ പുറത്തായത്.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്ത്. മുഹമ്മദ് ഷമി
കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഖലീല്‍ അഹമ്മദും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.

RANDOM NEWS

Cricket

ടീം ഇന്ത്യയ്ക്ക് ആശ്വാസം; പരിക്കേറ്റ ശിഖര്‍ ധവാന്‍ തിരിച്ചെത്തും

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ലോകകപ്പിനിടെ വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖശിഖര്‍ ധവാന്‍ …