Monday , October 15 2018
Breaking News
Cricket

വീണ്ടും ജയം; ലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക്

വിശാഖപട്ടണം: മൂന്നാം ഏകദിനം ജയിച്ച ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയിക്കാന്‍ 216 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ മികവിലാണ് ഉജ്വല ജയം സ്വന്തമാക്കിയത്. ധവാന്‍ 85 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത് പുറത്താകാതെ
നിന്നു. ശ്രേയസ് അയ്യര്‍ 65 റണ്‍സെടുത്ത് ധവാന് മികച്ച പിന്തുണ നല്‍കി. 26 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു. ഏഴ് റണ്‍സാണ് രോഹിത് ശര്‍മയ്ക്ക് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ നിരയില്‍ ഉപുല്‍ തരംഗ (95) ഒഴികെയുള്ളവര്‍ക്കാര്‍ക്കും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല

അഞ്ച് റണ്‍സ് അകലെവച്ച് സെഞ്ചുറി നഷ്ടമായ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ഗുണതിലക (13), സമരവിക്രമ (42), എയ്ഞ്ചലോ മാത്യൂസ് (17), ഡിക്ക്?വെല്ല (8), തിസര പെരേര (10), പതിരണ (7), ധനഞ്ജ (1) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ സ്പിന്നിനെ ചെറുക്കാനായില്ല.
ചാഹലും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയാണ് ലങ്കയ്ക്ക് മൂക്കുകയറിട്ടത്. പാണ്ഡ്യ രണ്ടും ഭൂംറയും ഭുവനേശ്വറും ഓരോ വിക്കറ്റും വീഴ്ത്തി. കുല്‍ദീപാണ് മാന്‍ ഓഫ് ദി മാച്ച്.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …