Wednesday , January 16 2019
Breaking News
Cricket

മെല്‍ബണില്‍ 37 വര്‍ഷത്തിനുശേഷം ഒരു ഇന്ത്യന്‍ ടെസ്റ്റ് വിജയം; പരമ്പരയില്‍ മുന്നില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ പ്രാര്‍ഥനയും പ്രതിരോധവും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വിലപ്പോയില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 21 എന്ന നിലയില്‍ ലീഡ് നേടി. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ജയിച്ചു. എന്നാല്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സ് ജയത്തോടെ ഉജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

നാലാം ടെസ്റ്റില്‍ തോറ്റാലും ഇന്ത്യയ്ക്ക് ബോര്‍ഡര്‍ഗവാസ്‌ക്കര്‍ ട്രോഫി നഷ്ടമാകില്ല. പതിനാല് വര്‍ഷത്തിനുശേഷമാവും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര സമനിലയിലാവുന്നത്.

സ്‌കോര്‍ ബോര്‍ഡ്: ഇന്ത്യ443/7 ഡിക്ല, എട്ടിന് 106/8 ഡിക്ല; ഓസീസ്151, 261 അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാന്‍ 141 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മഴ കാരണം ഉച്ചവരെ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളി ഉച്ചഭക്ഷണത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ 4.3 ഓവറില്‍ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.

RANDOM NEWS

Rahul-Gandhi

വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ തിരിച്ചുപിടിക്കും -രാഹുല്‍

ദുബായ് : അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. …