Thursday , November 14 2019
Breaking News

പെരിയ കൊലപാതകം: സാക്ഷിമൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും

പെരിയ ഇരട്ട കൊലപാതക കേസ് പരിഗണിക്കുന്ന കോടതിക്കു മുന്‍പാകെ സാക്ഷിമൊഴി ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ട ഒന്നിലേറെ രേഖകളുടെ പകര്‍പ്പുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കു കൈമാറിയിരുന്നില്ല.

കഴിഞ്ഞമാസം 28ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ കേസ് പരിഗണിക്കവേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനാല്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ 17നകം എത്തിക്കാനും കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെട്ട രേഖകള്‍ 17നകം എത്തിക്കാനും കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റിലെ എഎസ്‌ഐ എ.രാമകൃഷ്ണനാണ് ബുധനാഴ്ച കോടതിയില്‍ ഹാജരായത്. നേരത്തെ ജാമ്യം കിട്ടിയ 12-ാം പ്രതി മണി ആലക്കോട്, 14-ാം പ്രതി സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരൊഴികെ കേസില്‍ റിമാന്‍ഡിലുള്ള 11 പ്രതികളും ജാമ്യത്തിലുള്ള 13-ാം പ്രതി സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണനും കോടതിയില്‍ ഹാജരായി.

കേസ് 17ലേക്ക് മാറ്റി. പ്രതികളുടെ റിമാന്‍ഡ് കാലയളവും 17വരെ നീട്ടി. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ നിന്നു തന്നെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുബീഷ് ആവശ്യപ്പെട്ടിരുന്നു. കാരണം ചോദിച്ചപ്പോള്‍ തനിക്കു മാനസിക സമ്മര്‍ദ്ദമേറുന്നുവെന്നായിരുന്നു മറുപടി. ഏതു ജയിലിലായാലും ഇതു തന്നെയാണു സ്ഥിതിയെന്ന വാക്കാല്‍ പരാമര്‍ശത്തോടെ സുബീഷിന്റെ ആവശ്യം കോടതി നിരസിച്ചു.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്..

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …