Monday , May 20 2019
Breaking News
Crime

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി; അക്രമികള്‍ എത്തിയ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

പെരിയ: ഓട്ടോ യാത്രക്കാരനെ പിന്തുടര്‍ന്ന് എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇന്നോവകാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബേക്കല്‍ പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം പെരിയ ബസ്സ്റ്റോപ്പിലാണ് സംഭവം. ഇതേ കുറിച്ച് നാട്ടുകാരും പൊലീസും പറയുന്നത് ഇങ്ങനെ” പൊയ്നാച്ചി ദേശീയപാതയോരത്തു നില്‍ക്കുകയായിരുന്നു യുവാവ്. ഇതിനിടയില്‍ കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് ഒരു വെള്ളിമൂങ്ങ ഓട്ടോയെത്തി. കൈകാണിച്ചപ്പോള്‍ നിര്‍ത്തുകയും യുവാവ് അതില്‍ കയറുകയും ചെയ്തു. പിന്നീട് പൊയ്നാച്ചി പെട്രോള്‍ പമ്പിനു സമീപത്തു വച്ചു മറ്റു രണ്ടു പേരും ഓട്ടോയില്‍ കയറി. ഓട്ടോ പെരിയ ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ പിന്‍തുടര്‍ന്നെത്തിയ കാര്‍ കുറുകെ നിര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ സംഘം പൊയ്നാച്ചിയില്‍ നിന്നും കയറിയ യുവാവിനെ വലിച്ചിറക്കി കാറില്‍ കയറ്റി. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ കാറില്‍ ഉണ്ടായിരുന്നവര്‍ തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു.”
സംഭവത്തെകുറിച്ച് നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം ബേക്കല്‍ പൊലീസിനെ അറിയിച്ചു. കാറിന്റെ നമ്പരും നല്‍കി. സ്ഥലത്തെത്തിയ പൊലീസ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോയി വിശദമായി മൊഴിയെടുത്തുവെങ്കിലും തട്ടികൊണ്ടുപോകപ്പെട്ട യുവാവിനെ കുറിച്ചോ അക്രമികളെ കുറിച്ചോ ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ നല്‍കിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രസ്തുത നമ്പര്‍ ബൈക്കിന്റേതാണെന്നു സ്ഥിരീകരിച്ചു. ഇതോടെ സംഭവത്തില്‍ ദൂരൂഹത വര്‍ധിച്ചിരിക്കുകയാണ്. ദേശീയപാതയോരത്തു സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതുവഴി അക്രമികളെത്തിയതെന്നു കരുതുന്ന കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ തോക്കുചൂണ്ടിയ കാര്യം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണ്ണാടക കേന്ദ്രീകരിച്ച് നടന്ന വാഹന- സാമ്പത്തിക ഇടപാടിന്റെ പേരിലാണ് യുവാവിനെ തട്ടികൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …