Thursday , September 19 2019
Breaking News
kmcc-damam

ദമാം – കാസർകോട് ജില്ലാ കെ എം സി സി : ഖാദര്‍ അണങ്കൂര്‍ പ്രസിഡണ്ട്, ഹബീബ് മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി

ദമാം . കെ.എം.സി.സി ദമാം കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ദമാമിലെ ബദർ അൽ റബി ഓഡിറ്റോറിയത്തിൽ ഖാളി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കിഴക്കൻ പ്രവിശ്യാ കെ എം സി സി അദ്ധ്യക്ഷൻ ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.

നൂറു കണക്കിന് കെ എം സി സി പ്രവർത്തകർ പങ്കെടുത്ത യോഗത്തില്‍,ഏക സിവില്‍ കോഡ് നടപ്പാകാനുള്ള മോഡി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുഴുവന്‍ മുസ്ലീം സംഘടനകളും അഭിപ്രായ വ്യത്യാസം മാറ്റിവെച്ചു ഒറ്റ കെട്ടായി ശബ്ദിക്കണമെന്ന് ഖാദര്‍ ചെങ്കള ആവിശ്യപ്പെട്ടു . പണി പൂര്‍ത്തിയാക്കിയ ബൈത്ത് റഹ്മയുടെ താക്കോല്‍ദാനം രണ്ട് മാസത്തിനകം കൈമാറാനും,
ജില്ലയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി വിപുലമായി നടപ്പിലാക്കാനും , സി.എച്ച് സെന്ററിലേക്കുള്ള ഡയാലിസിസ് മെഷീൻ പദ്ധതി നടപ്പാക്കാനും വരും മാസങ്ങളിൽ ദമ്മാം – കാസർകോട് ജില്ലാ കെ എം സി സി പദ്ധതികൾ ആവിഷ്കരിക്കും.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബ്ദുൽ ഖാദർ അണങ്കൂർ [ പ്രസിഡണ്ട് ] ,അറഫാത്ത് ചെമ്മനാട് , ഹസ്സൻ അഡൂർ , അഹമ്മദ് വിദ്യാനഗർ , ജലീൽ ചൂരി [വൈസ് പ്രസിഡണ്ടുമാർ ] , ഹബീബ് മൊഗ്രാൽ [ ജനറൽ സെക്രട്ടറി ] , ജമാൽ ആലംപാടി , ഇഖ്ബാൽ അമ്പാട്ട്, ജുനൈദ് കാഞ്ഞങ്ങാട് ,ഗഫൂർ പായോട്ട , ഹാരിസ് പടുപ്പിൽ [ ജോയന്റ സെക്രട്ടറിമാർ ] , ഹാരിസ് ഖത്തർ [ ഓർഗനൈസിങ്ങ് സെക്രട്ടറി ], നവാസ് അണങ്കൂർ [ ട്രഷറർ ]ഖാളി മുഹമ്മദ് [ ചെയർമാൻ ]സുലൈമാൻ കൂലേരി , സൈനുൽ ആബിദീൻ തങ്ങൾ [ വൈസ് ചെയർമാൻമാർ ], ആഷി നെല്ലിക്കുന്ന് [ സ്പോർട്സ് കൺവീനർ ]. കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ എഞ്ചിനീയർ സി ഹാഷിം , കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, , ഇഖ്ബാൽ അമ്പാട്ട് , ഹബീബ് മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. റിട്ടേണിങ് ഓഫീസർമാരായ ദമാം സെൻട്രൽ കമ്മിറ്റി അദ്ധ്യക്ഷൻ മാലിക് മഖ്ബൂൽ , മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡണ്ട് കുഞ്ഞഹമ്മദ് കടവനാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖാദർ അണങ്കൂർ സ്വാഗതവും ജുനൈദ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു .

RANDOM NEWS

KSC

കെ. എസ്. സി. അബുദാബി :ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി : കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങളുള്ള ലൈബ്രറി എന്ന് ഖ്യാതി നേടിയ അബുദാബി കേരള സോഷ്യല്‍ …