Friday , May 24 2019
Breaking News

ഡി സി സിയില്‍ പ്രശ്‌നമില്ല ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉചിതനായ സ്ഥാനാര്‍ത്ഥി ; ഹക്കിം കുന്നില്‍

Hakeem-Kunnilകാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയാണെന്നും ഡി.സി. സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. ഡി.സി.സിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് ശരിയായ വാര്‍ത്തയല്ല. ആരും രാജിവെച്ചതായി തനിക്കറിയില്ല. ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വളരെ ആലോചിച്ചാണ്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയല്ലാതെ നിര്‍ത്തില്ല ഹക്കീം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഡി.സി.സിയോട് ആലോചിച്ചിരുന്നോ എന്ന ചോദ്യത്തിന് കെ.പി.സി.സി നേതൃത്വം ഇവിടത്തെ സാഹചര്യങ്ങളെകുറിച്ചൊക്കെ ചോദിച്ചിരുന്നുവെന്നും ഏതാനും പേരുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം ഞെട്ടിച്ചുവോ എന്ന ചോദ്യത്തിന് ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കാന്‍ ഓരോ പ്രവര്‍ത്തകനും ബാധ്യസ്ഥനാണെന്നും ഉണ്ണിത്താന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സ്വീകാര്യനാണെന്നുമായിരുന്നു ഹക്കീമിന്റെ മറുപടി. ഡി.സി.സി ഭാരവാഹികളില്‍ ചിലര്‍ രാജിക്ക് സന്നദ്ധരായതായി വാര്‍ത്തകളില്‍ കണ്ടിരുന്നു. എന്നാല്‍ തന്നെ ആരും ഇക്കാര്യം അറിയിച്ചിട്ടില്ലഅദ്ദേഹം പറഞ്ഞു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …