Tuesday , August 20 2019
Breaking News
Marannam

പെരുന്നാള്‍ ദിവസം കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മേല്‍പറമ്പ് : പെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ് തങ്ങള്‍ മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ നൗഫലി (32)ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടു കിണറ്റില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം രാവിലെ പള്ളിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം രാത്രി എട്ടരയാടെ പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുവായ സയ്യിദ് കോയക്കുഞ്ഞി തങ്ങളുടെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അവിവാഹിതനായ നൗഫലിന് ചെറിയ മാനസീക അസാസ്ഥ്യമുണ്ടായിരുന്നതായി മേല്‍പറമ്പ് പോലീസ് പറഞ്ഞു.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …