Thursday , February 22 2018
Breaking News
Deadbody

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

ബന്തടുക്ക:എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബന്തടുക്ക നിവാസിയും മജീര്‍പ്പള്ള കോളിയൂരില്‍ താമസക്കാരുമായ റോയ്ജൂലി ദമ്പതികളുടെ മകന്‍ ജോയലാ(19)ണ് മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചത്. മംഗളൂരു ശ്രീദേവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കോളേജിനടുത്ത് താമസിച്ചു പഠിക്കുകയായിരുന്നു.
താമസസ്ഥലത്തു വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ചു രാവിലെ വൊര്‍ക്കാടിയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. ജോയസ്, ജ്യോതി സഹോദരങ്ങളാണ്.

RANDOM NEWS

Arrest

14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

പെര്‍വാഡ്: 14 കാരനെ പ്രകൃതി വിരുദ്ധമായി പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവിനഗറിലെ 14 കാരനെ …