Monday , June 25 2018
Breaking News
Deadbody

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് വുഡ് വര്‍ക്ക്‌സ് ഉടമ മരിച്ചു

പാണത്തൂര്‍ : ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് വുഡ് വര്‍ക്ക്‌സ് ഉടമ മരിച്ചു. ചെമ്പേരി അമ്പഴത്തുചാലിലെ വട്ടംകണ്ടത്തില്‍ വര്‍ക്കി ത്രേസ്യാമ്മ ദമ്പതികളുടെ മകനും ചെമ്പേരി ടൗണിലെ റോയല്‍ വുഡ് വര്‍ക്‌സ് ഉടമയുമായ പീറ്റര്‍ എന്ന റോയ് (44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുപറമ്പിലെ പ്ലാവില്‍ ചക്ക പറിക്കാന്‍ കയറിയതായിരുന്നു റോയ്. ഇതിനിടെ പിടിവിട്ട് താഴെ വീണ റോയിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ : ബിന്ദു. മക്കള്‍ : ജുവല്‍, മരിയ. ഏഞ്ചല്‍. സഹോദരങ്ങള്‍ : ബേബി, ജോണി, ആന്‍സി മേലേത്തറയില്‍, ഗ്രേസമ്മ പുത്തന്‍പുരയ്ക്കല്‍

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …