Monday , December 17 2018
Breaking News
Death

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു ; നാലുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്‌

Deathകാസര്‍കോട്: അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു. നാലിലാംകണ്ടം ഗവ.യു.പി സ്‌കൂളിലെ അധ്യാപകനും ആലന്തട്ട സ്വദേശിയുമായിരുന്ന സി രമേശന്‍(50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചേ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നവഴിയാണ് അയല്‍വാസിയുടെ അക്രമമുണ്ടായത്. നേരത്തെ ചില പ്രശ്നങ്ങളുണ്ടായതിനാല്‍ വൈകീട്ട് ചീമേനി പോലിസ് സ്റ്റേഷനില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യാപകനും മകനും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു.

പിന്തുടര്‍ന്നെത്തിയ അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു. ഉടന്‍ മംഗളൂര്‍ ആശുപത്രിയിലേക്ക് നാട്ടുകാര്‍ കൊണ്ടുപോയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മരണപ്പെട്ടു. സംഭവത്തില്‍ സമീപവാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു.

RANDOM NEWS

Minister

മന്ത്രി സുധാകരന് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി; എന്‍.എ.നെല്ലിക്കുന്നിനെ പരേതനാക്കി

ചെര്‍ക്കള: ചെര്‍ക്കള -കല്ലടുക്കം അന്തസ്സംസ്ഥാന പാത നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴച്ചത് ചിരി …