Thursday , September 20 2018
Breaking News

പനി ബാധിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു

deathമാവുങ്കാല്‍: ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു.കൊടവലംകോട്ടപ്പാറയിലെ ടി ആര്‍സന്തോഷ് കുമാറാ(55)ണ് മംഗളൂരുവിലെ സ്വകാര്യആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്മാവുങ്കാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പി പി നാരായണന്‍ നായരുടെയും മല്ലാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ രേഖ. മക്കള്‍ : വര്‍ഷ (കോട്ടപ്പാറ എന്‍എംഐടി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി), വൃന്ദ (കാഞ്ഞങ്ങാട് ക്രൈസ്റ്റ്). മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

RANDOM NEWS

Hanging

അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അധ്യാപികയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയും എടനീര്‍ കളരി ഹൗസിലെ …