Monday , September 24 2018
Breaking News
Deadbody

പുഴയില്‍ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാലക്കുന്ന്: ബേക്കല്‍ പുഴയില്‍ കക്കവാരാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് ചിന്നസേലം സ്വദേശിയും കാഞ്ഞങ്ങാടിനു സമീപത്തു താമസക്കാരനുമായ ചിന്നസ്വാമി (40)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാരനൊപ്പം ബേക്കല്‍ പുഴയില്‍ മലാംകുന്ന് ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ബേക്കല്‍ പൊലീസ് കേസെടുത്തു.20 വര്‍ഷമായി മാണിക്കോത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍പ്പന നടത്തി വരികയായിരുന്നു ചിന്നസ്വാമി. ശിവഗംഗയാണ് ഭാര്യ. അഭിജിത്ത്, രജ്ഞിത, അഭിനവ് മക്കളും ചിന്ന ദുരൈ സഹോദരനുമാണ്.

RANDOM NEWS

Police-hat

ഐ എന്‍ എല്‍ നേതാവിനെ അക്രമിച്ച സംഭവത്തില്‍ 6 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബേക്കല്‍ : ഐ എന്‍ എല്‍ നേതാവിനെ അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആറ് ഡി വൈ എഫ് …