Tuesday , October 16 2018
Breaking News
Deadbody

വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഭിത്തി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

പാണത്തൂര്‍: പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഭിത്തി അടര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. പാണത്തൂര്‍ ചെമ്പേരിയിലെ പാപ്പച്ചന്‍ എന്ന അബ്രഹാ(61)മാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് പാണത്തൂര്‍ പട്ടുവത്തെ അബൂബക്കറിന്റെ പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടം. കെട്ടിടത്തിന്റെ ഭിത്തി പാപ്പച്ചന്റെ ദേഹത്തേക്ക് അടര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ ആനി. മക്കള്‍: റിന്‍സി, പ്രിന്‍സി, പ്രിന്‍സ് (ഗള്‍ഫ്). മരുമക്കള്‍: ബിനോയ്(കോളിച്ചാല്‍), ജോസ്‌കുട്ടി (ബിരിക്കുളം), സഹോദരങ്ങള്‍: ജോസ്, കുഞ്ഞ്, കുട്ടിച്ചന്‍, തങ്കമ്മ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

Santhosh-Echikanam

ദളിത് ആക്ഷേപം നടത്തിയെന്നാരോപിച്ച് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: ദളിത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുവെന്നാരോപിച്ച് പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ പോലീസ് കേസെടുത്തു. ഏച്ചിക്കാനം …