Wednesday , January 16 2019
Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ എട്ടു വയസ്സുകാരി മരിച്ചു

Deathനീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ എട്ടു വയസ്സുകാരി മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്കയിലെ ബി.എം അബ്ബാസ്‌നസീമ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സഫീറ(എട്ട്)യാണ് മരിച്ചത്. ജന്മനാ കൈകാലുകള്‍ തളര്‍ന്നും തല വലുതാവുന്നതും കാരണം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മംഗളൂരുവിലെ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് മംഗളൂരുവിലെ ആസ്പത്രിയില്‍ തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി സഫീറയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് ഷിഹാസ്, അലീമത്ത് സക്കീറ, മുഹമ്മദ് സഈദ് എന്നിവര്‍ സഹോദരങ്ങളാണ്.

RANDOM NEWS

--------

ജൈവകൃഷിയില്‍ വിജയഗാഥ രചിച്ച് കിനാനൂര്‍ കരിന്തളം

കരിന്തളം : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്. 20182019 വര്‍ഷത്തില്‍ …