Wednesday , July 17 2019
Breaking News
River

ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചത് ചെര്‍ക്കള കോലാച്ചിയടുക്കം സ്വദേശി

കാസര്‍കോട് : ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെര്‍ക്കള കോലാച്ചിയടുക്കത്തെ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ ജംഷീദ് (25) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ജോലിക്ക് പോവുകയാണെന്ന് ഉമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് രാത്രി ഏഴരയോടെ ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ഒരു യുവാവ് പുഴയില്‍ ചാടി മരിച്ചതായുള്ള വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ജംഷീദിന്റെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജംഷീദ് ചികിത്സയിലായിരുന്നു. വീട്ടിനകത്ത് തന്നെ കഴിയുകയായിരുന്നു പതിവ്. അപൂര്‍വ്വമായി മാത്രമെ പുറത്തിറങ്ങാറുള്ളു.

സഹോദരങ്ങള്‍: സുബൈര്‍, സര്‍മീന, ഷംന മിനാസ്, ജലീമ നസ്റീന്‍.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …