Friday , March 22 2019
Breaking News
Marannam

വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യാണ് മരിച്ചത്. കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. വാസു വ്യാഴാഴ്ച ഉച്ചയ്ക്കു പുറത്തുപോയി വൈകിട്ടാണ് തിരിച്ചെത്തിയത്. ഭാര്യയെ കാണാഞ്ഞതിനെ തുടര്‍ന്ന് തെരയുന്നതിനിടയിലാണ് പൊന്നമ്മയെ കുളിമുറിയില്‍ മൂക്കു കുത്തി വീണ നിലയില്‍ കണ്ടെത്തിയത്. അമ്പിളി, അനീഷ്, അജിത മക്കളാണ്. രാജപുരം പൊലീസ് കേസെടുത്തു.

RANDOM NEWS

Obit

മടിക്കൈ കക്കാട്ട് അട്ടക്കാട്ട് കുഞ്ഞിരാമന്‍ അന്തരിച്ചു

നീലേശ്വരം: മടിക്കൈ കക്കാട്ട് അട്ടക്കാട്ട് കുഞ്ഞിരാമന്‍ (65) അന്തരിച്ചു. ദീര്‍ഘകാലം കക്കാട്ട് ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡണ്ടായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: …