Sunday , September 23 2018
Breaking News
Marannam

കാണാതായ വിദ്യാഗിരി സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ വിദ്യാഗിരി സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഗിരി മാണിമൂലയിലെ കൃഷ്ണമണിയാണി (72)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. കാണാതായത് സംബന്ധിച്ച് മരുമകന്‍ ഭാസ്‌കരന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് വീടിന് 250 മീറ്റര്‍ അകലെയുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മൃതദേഹം കണ്ടെത്തുന്നത്.
ഭാര്യ: സരസ്വതി. മക്കള്‍: ലക്ഷ്മി, പ്രേമകുമാരി, ശശികല, ചന്ദ്രാവതി. മറ്റുമരുമക്കള്‍: ബാലകൃഷ്ണന്‍ സാറടുക്ക, രാജേഷ്, ബാലകൃഷ്ണ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പൊന്നക്ക, മുത്തക്ക, പരേതനായ സുബ്ബ.

RANDOM NEWS

Death

പിഞ്ചു കുഞ്ഞിന്റെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍: പിഞ്ചു കുഞ്ഞ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പടന്ന, വടക്കേക്കാട്ടെ കെ എം സി സിദ്ദീഖ്- …