Wednesday , December 19 2018
Breaking News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

Accident-Deathകാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിന് സമീപത്തെ കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ആണ് മരിച്ചത്.വെള്ളിയാഴ്ച
വൈകിട്ട് മഡിയന്‍ കെ.എച്ച്.എം. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മക്കള്‍: സുനില്‍കുമാര്‍, സുജിത്ത്, സുമ, സുമി. മരുമക്കള്‍: സന്തോഷ്, ജിന്‍സി, സ്നേഹ, രതീഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലക്ഷ്മണന്‍, നാരായണി, സുമതി.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …