Wednesday , February 20 2019
Breaking News

പിഞ്ചു കുഞ്ഞിന്റെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി

Deathചെറുവത്തൂര്‍: പിഞ്ചു കുഞ്ഞ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പടന്ന, വടക്കേക്കാട്ടെ കെ എം സി സിദ്ദീഖ്- ഫര്‍ഹര്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാഷിം (3) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ പടന്ന വലിയ ജുമാമസ്ജിദ് കുളത്തിലാണ് സംഭവം. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ പള്ളിക്കുളത്തിനു സമീപത്ത് എത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചന്തേര പൊലീസ് കേസെടുത്തു. ഫഹീം ഏക സഹോദരനാണ്.

RANDOM NEWS

Ramesh chennithala

വിവാഹസല്‍ക്കാരം ഒഴിവാക്കി;കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ചെന്നിത്തലയുടെ മകന്‍

തിരുവനന്തപുരം: കാസര്‍കോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ …