Wednesday , December 19 2018
Breaking News

വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

Deathപാണത്തൂര്‍: തൊഴിലുറപ്പ് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ കുഴഞ്ഞ് വീണ വീട്ടമ്മ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു.കള്ളാര്‍ പെരുമ്പള്ളിയിലെ ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി(42)യാണ് മരണപ്പെട്ടത്.
തലവേദയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതിനെ തുടര്‍ന്ന് രണ്ടു ദിവസം ഇവര്‍ തൊഴിലുറപ്പിന് പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ പൂടംകല്ലിലെ സര്‍ക്കാരാശുപത്രിയിലെത്തിച്ചു.പ്രാഥമിക ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ വഴി മധ്യേ മരണപ്പെടുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മക്കള്‍: ശരത്,ഉണ്ണി, സന്ധ്യ.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …