Tuesday , April 23 2019
Breaking News

ഉംറ നിര്‍വ്വഹിക്കാനായി പോയ തൃക്കരിപ്പൂര്‍ സ്വദേശി മക്കയില്‍ അന്തരിച്ചു

----തൃക്കരിപ്പൂര്‍ : ഉംറ നിര്‍വ്വഹിക്കാനായി മകളോടും ബന്ധുക്കളോടുമൊപ്പം പോയ തൃക്കരിപ്പൂര്‍ സ്വദേശി മക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു തൃക്കരിപ്പൂര്‍ വടക്കേകൊവ്വല്‍ സ്വദേശിയും തങ്കയത്ത് താമസക്കാരനുമായ സി സദഖത്തുല്ല മൗലവിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഖബറടക്കം മക്കയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ : എം ടി പി നഫീസ. മക്കള്‍ : ഹാജിറ, അബ്ദുല്‍ബാരി. സഹോദരങ്ങള്‍ : അബ്ദുല്‍റിം മൗലവി, ബീഫാത്തിമ.

RANDOM NEWS

--------

വിധിയെഴുത്ത് ചൊവ്വാഴ്ച : മെയ് 23 വരെ കാത്തിരിപ്പ്

കാസര്‍കോട് : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചൊവ്വാഴ്ച …