Sunday , March 24 2019
Breaking News

സ്‌കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍

Obitബദിയടുക്ക: ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ പ്യൂണ്‍ പെരഡാല പഞ്ചിത്തടുക്കയിലെ പരമേശ്വര (52)യെ വീടിന് സമീപത്തെ തെങ്ങിന്‍ ചോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലകീഴായി വീണ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. വൈകിട്ട് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: സരസ്വതി. മക്കള്‍: വിദ്യ, നവീന്‍കുമാര്‍. മരുമകന്‍: മഹേഷ്. സഹോദരങ്ങള്‍: സുബ്ബനായക്, നാരായണ, കൃഷ്ണ, ഗൗരി, സരസ്വതി, ജയന്തി,പാര്‍വ്വതി. ലളിത

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …