Sunday , March 24 2019
Breaking News
Marannam

പന്ത് എടുക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: ടെറസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പഴയകടപ്പുറത്തെ പി എ അഹമ്മദ് – മാഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് മിഗ്ദാദ്(10)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കളിക്കുന്നതിനടയില്‍ ടെറസിലേക്ക് പന്ത് തെറിച്ചുവീണിരുന്നു. ഇത് എടുക്കാന്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിന്മയ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

സഹോദരന്‍: മുഹമ്മദ് മിസ്താഹ്.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …