Tuesday , April 23 2019
Breaking News
Marannam

യുവാവ് ബേക്കല്‍കോട്ടയില്‍ നിന്നും കടലില്‍ ചാടി മരിച്ചു

ബേക്കല്‍ : ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് ബേക്കല്‍ കോട്ടയില്‍ നിന്നും കടലില്‍ ചാടി മരിച്ചു. മുള്ളേരിയ കിന്നിംഗാറിലെ ബാലകൃഷ്ണന്റെ മകന്‍ ഗംഗാധരന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബേക്കല്‍ കോട്ടയുടെ ക്ലോക്ക് ടവറിന് സമീപത്തു വെച്ച് പഴ്‌സും ചെരിപ്പും അഴിച്ചു വെച്ച ശേഷം ഇയാള്‍ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം കണ്ട സഞ്ചാരികളിലൊരാള്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് നീണ്ട് തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന് മാനസീകാസ്വസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു.

RANDOM NEWS

accident

ഹൊസങ്കടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

ഹൊസങ്കടി: റോഡ് മുറിച്ചുകടക്കുകയായിരുന്ന കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബു ഷെട്ടി(65) ആണ് മരിച്ചത്. …