Saturday , July 20 2019
Breaking News

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു

Deathമാവുങ്കാല്‍: വിഷു ദിനത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കുശവന്‍കുന്നിലെ ഗോപിനാഥന്‍ നാലപ്പാടം(51) ആണ് സ്‌കൂട്ടിയില്‍ ബൊലോറൊ ഇടിച്ച് മരണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് മാവുങ്കാല്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗോപിനാഥന്‍ അതുവഴി വന്ന സുഹൃത്ത് ശ്യാമു (35) വിന്റെ സ്‌കൂട്ടിയില്‍ കയറുകയായിരുന്നു.
ദേശീയപാത പാതിരാകുന്നിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ജെ 7046 നമ്പര്‍ സ്‌കൂട്ടിയില്‍ പിറകില്‍ നിന്ന് വന്ന കെ എല്‍ 14 എം 1582 ബൊലോറൊ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെയും ശ്യാമുവിനെയും ഉടന്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും ഗോപിനാഥനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശ്യാമു മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലപ്പാടത്തെ പരേതനായ കുഞ്ഞിരാമന്‍നാരായണി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഗോപിനാഥന്‍. ഭാര്യ: സുലോചന. മക്കള്‍: അശ്വിന്‍, വൈശാഖ് (നിര്‍മ്മിതി കേന്ദ്ര, ആനന്ദാശ്രമം). സഹോദരങ്ങള്‍: ശൈലജ (മുന്‍ പഞ്ചായത്ത് മെമ്പര്‍, അജാനൂര്‍), ബാബു (വെല്‍ഡിംഗ് തൊഴിലാളി മൂലക്കണ്ടം).

RANDOM NEWS

Death

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു. ചോയ്യംകോട് …