Saturday , July 20 2019
Breaking News
Train

സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി തീവണ്ടി തട്ടിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ചെത്തുതൊഴിലാളിയുമായിരുന്ന കൊളവയലില്‍ താമസക്കാരനുമായ വി എം രവി (65)യെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഇന്ന് രാവിലെയാണ് രവിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നുവത്രെ. തൃശൂര്‍ നാട്ടിക സ്വദേശിയായിരുന്നു രവി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഭാര്യ: കാര്‍ത്തിയാണി. മക്കള്‍: വി ആര്‍ ലാലി (കോഴിക്കോട് കോര്‍പറേഷന്‍), വി ആര്‍ ലൗലി (അധ്യാപിക, ബിഎഡ് സെന്റര്‍, കോഴിക്കോട്). മരുമക്കള്‍: രാജേന്ദ്രന്‍ പുല്ലൂര്‍ (ചിത്രകാരന്‍, മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ്), കെ വി രജീഷ് ചേലിയ (എന്‍ജിനിയര്‍, തിരുവനന്തപുരം). സഹോദരങ്ങള്‍: സരസ്വതി, വിജയന്‍ വാഴൂര്‍ (റിട്ട. അധ്യാപകന്‍), പരേതരായ രാമകൃഷ്ണന്‍,സുബ്രഹ്മമണ്യന്‍.

RANDOM NEWS

Death

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു. ചോയ്യംകോട് …