Saturday , July 20 2019
Breaking News

മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീന ഖാദറിന്റെ മയ്യത്ത് കൊളംബോയില്‍ ഖബറടക്കി

--------കൊളംബോ: ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായസ്‌ഫോടനത്തില്‍ മരിച്ച മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിനി റസീനഖാദറി(58)ന്റെ മയ്യത്ത് തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ കൊളംബോയിലെ ദേഹിവാല ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ദുബായിലുണ്ടായിരുന്ന ഭര്‍ത്താവ് മംഗളരുവിലെ കുലായ് കുക്കാടി അബ്ദുല്‍ ഖാദര്‍ തിങ്കളാഴ്ച രാവിലെ കൊളംബോയിലെത്തിയ ഉടനെയായിരുന്നു ഖബറടക്കം. റസീനയുടെ സഹോദരനും കൊളംബോയിലെ വ്യാപാരിയുമായ പി.എസ്.എ. ബഷീര്‍ ആസ്പത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ശ്രീലങ്ക വാവുണിയ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്ന പരേതരായ പി.എസ്. അബ്ദുല്ലയുടെയും സാക്കിയാബിയുടെയും മകളാണ് റസീന.
അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, ഖാന്‍ഫര്‍ എന്നിവര്‍ മക്കളാണ്. ഇരുവരും നാളെ വൈകിട്ടോടെ കൊളംബോയിലെത്തും.
മരണ വിവരമറിഞ്ഞ് റസീനയുടെ സഹോദരി ഫൗസില്‍ ഹിദായ (കോഴിക്കോട്), ബന്ധുക്കളായ ഡോ. അമീര്‍ അലി, പി.എസ്.എം. നാസര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ ശ്രീലങ്കയിലെത്തിയിട്ടുണ്ട്.

RANDOM NEWS

Rain

ജില്ലയില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ. ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 ഹെക്ടര്‍ പ്രദേശത്തെ …