Saturday , July 20 2019
Breaking News
Miurder

ബാങ്കിന്റെ ജപ്തി നീക്കത്തിനിടെ ആത്മഹത്യ: അമ്മ ലേഖയും മരിച്ചു

തിരുവനന്തപുരം : വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ വിദ്യാര്‍ഥിനിയും അമ്മയും ആത്മഹത്യ ചെയ്തു. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. നെയ്യാറ്റിന്‍കരകാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.

ലേഖയുടെ ഭര്‍ത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍ നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതര്‍ പറയുന്നു. സമയം നീട്ടി നല്‍കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കിയിരുന്നു. അതിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

RANDOM NEWS

Mullapally

എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി …