Tuesday , August 20 2019
Breaking News
Marannam

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു

കളനാട് : സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കളനാട്ടെ പൗരപ്രമുഖന്‍ അബൂബക്കര്‍ ഹാജി (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബൂബക്കര്‍ ഹാജി പറമ്പിലെ തെങ്ങിന് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ : ആയിഷ ചാത്തങ്കൈ മാണി. മക്കള്‍ : ഹനീഫ് (ഖത്തര്‍), അബ്ദുല്‍ഖാദര്‍ (ഒമാന്‍), മുംതാസ്, ഫ്ത്തിമ, മര്‍യം, ഖദീജ, ഹാജറി, ശംസീന, മുബീന. മരുമക്കള്‍ : ഷാഫി മൗവ്വല്‍, ഹനീഫ മുക്കുന്നോത്ത്, അമീന്‍ തളങ്കര, അഹ്മദ് ചേരൂര്‍, സഫിയ, ഹസീന ബേക്കല്‍, പരേതനായ അബൂബക്കര്‍ പുളുന്തോട്ടി.

സഹോദരങ്ങള്‍ : ആയിഷ കോഴിത്തിടില്‍, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു, മുഹമ്മദ്ഹാജി, ഖദീജ, ഉമ്മാഞ്ഞി. ഖബറടക്കം കളനാട് ഹൈദ്രോസ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …