Monday , July 22 2019
Breaking News
Deadbody

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം

കാസര്‍കോട് : മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ഗംഗാധരന്‍-ജാനകി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എല്ലാ കുട്ടികള്‍ക്കുമുണ്ടാകുന്നതു പോലെ കുഞ്ഞിന് ചെറിയ മഞ്ഞ നിറമുണ്ടായിരുന്നതല്ലാതെ മറ്റു കുഴപ്പമുണ്ടായിരുന്നില്ലെന്നാണ് പിതാവ് ഗംഗാധരന്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പാല് കുടിക്കുമ്പോള്‍ കുട്ടി ചര്‍ദ്ദിക്കുന്നതിനെ തുടര്‍ന്ന് കാസര്‍കോട് ചൈത്ര ആശുപത്രിയില്‍ ഈ മാസം 14 നു കുട്ടിയെ പ്രവേശിപ്പിച്ചതായിരുന്നു. സ്‌കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം കുഴപ്പമൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നു ബന്ധുക്കള്‍ പുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടിക്ക് അനക്കമില്ലെന്നും മംഗ്‌ളൂരുി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ടൗണ്‍ പോലീസും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി അയക്കുമെന്നാണ് സൂചന.

RANDOM NEWS

Obit

ബി.എ അബ്ദുള്ള ഹാജി അന്തരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: പൗരപ്രമുഖനായ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂര്‍, എടനീര്‍ ഹൗസിലെ ബി.എ. അബ്ദുള്ള ഹാജി (76) അന്തരിച്ചു. ഏറെ നാളായി …