Wednesday , December 11 2019
Breaking News

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ചേരൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചേരൂര്‍ ചെറിയ വീട്ടിലെ ഫൈസല്‍(36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹൊസങ്കടിയിലെ ഭാര്യാവീട്ടില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസങ്കടിയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഫൈസല്‍ നാട്ടിലെ സാമൂഹ്യ രംഗങ്ങളിലും സജീവമായിരുന്നു. അബ്ദുല്ലഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സബാന. മക്കള്‍: ഹിസ, ഇഫ, മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ (അച്ചു), സുഹ്‌റ, നഫീസ, ആയിഷ, ജമീല, സെമീറ

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് എട്ടുവയസുകാരി മരിച്ചു

നെല്ലിക്കുന്ന് : അസുഖത്തെ തുടര്‍ന്ന് എട്ടുവയസുകാരി മരിച്ചു. കെ എ സാദിഖ് ഗണേശ് – മറിയംബി അക്കര ദമ്പതികളുടെയും മകള്‍ …