Monday , July 22 2019
Breaking News

മകളുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി അക്രമം ; ഗൃഹനാഥന്‍ മരിച്ചു

Deathകുമ്പള : മകളുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച ഉപ്പള സ്വദേശി മരിച്ചു. ഉപ്പള സോങ്കാലിലെ അല്‍ത്താഫ് (52) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മിനിഞ്ഞാന്ന് രാത്രിയിലാണ് അല്‍ത്താഫിനെ മകള്‍ ഷെറീനയുടെ ഭര്‍ത്താവ് ഷബീര്‍ സുഹൃത്തുക്കളായ റിയാസ്, ലത്തിഫ് മറ്റു രണ്ടു പേര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍ മൊയ്തീന്‍.
മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസം മുമ്പ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ വൈരാഗ്യമാണ് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും തട്ടിക്കൊണ്ടു പോകാനിടയാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് അല്‍ത്താഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവ് ഷബീര്‍ മൊയ്തീന്‍ അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും രാത്രി കാറില്‍ തട്ടിക്കൊണ്ടു പോയത്.
കുടുംബം തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പിന്നീട് കുട്ടിയെ ഷബീര്‍ വിട്ടയച്ചു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചില്ല. പിന്നീട് അന്വേഷണങ്ങള്‍ക്കൊടുവിലാണ് അല്‍ത്താഫിനെ മംഗളൂരുവിലെ ആശുപത്രി വരാന്തയ്ക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. അത്യാസന്ന നിലയിലായിരുന്നു അല്‍ത്താഫ്. ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …