Sunday , November 17 2019
Breaking News

കാണാതായ വയോധിക പുഴയില്‍ മരിച്ച നിലയില്‍

Deathതൃക്കരിപ്പൂര്‍ : രണ്ടു ദിവസം മുന്‍പു കാണാതായ സ്ത്രീയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂരിലെ തങ്കയം ചെറുകാനത്തെ പാലായി കുഞ്ഞിപ്പാറുവിന്റെ (70) മൃതദേഹമാണ് തട്ടാര്‍കടവ് റോഡ് പാലത്തനു തെക്കുവശം കണിയാന് കുണ്ട് ശ്മശാനത്തിനു സമീപം പുഴയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. പുഴയോരത്തു പുല്ലു ചെത്താന്‍ പോയപ്പോള്‍ അപകടത്തില്‍പെട്ടതാണെന്നു സംശയിക്കുന്നു. പരേതനായ ഓലക്കാരന്‍ കുഞ്ഞപ്പുവിന്റെ ഭാര്യയാണ്. മക്കള്‍ : ശോഭ, ഭവാനി. മരുമക്കള്‍ :രാമദാസ്, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍ : പാലായി കൃഷ്ണന്‍, നാരായണി, മാണിക്കം, അമ്പുകുഞ്ഞി, മാധവി.

RANDOM NEWS

ആറുവരിപ്പാത : ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കിയതായി മന്ത്രി ജി സുധാകരന്‍

കാസര്‍കോട് : ആറുവരി പാത നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി …