Wednesday , January 22 2020
Breaking News

പ്രാര്‍ത്ഥനകള്‍ വിഫലം ; അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

മുള്ളേരിയ : നാടൊന്നായി പ്രാര്‍ത്ഥിച്ചിട്ടും സഹായ ഹസ്തങ്ങള്‍ ഉയര്‍ന്നിട്ടും വിദ്യാര്ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാറഡുക്ക കുണ്ടടുക്കയിലെ പരേതനായ ഐത്തപ്പ-ശോഭ ദമ്പതികളുടെ മകള്‍ ദീപ (17) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.

രക്താര്‍ബുദം ബാധിച്ച് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന ദീപ പരീക്ഷാഫലം വരാന്‍ കാത്തിരിക്കുന്നതിനിടയിലാണ് അസുഖ ബാധിതയായത്. ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗ വിവരമറിഞ്ഞത്. ദീപയുടെ നിര്‍ദ്ദന കുടുംബം സാമ്പത്തികമായി പന്നോക്കമായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ നടത്താനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്മിറ്റി രൂപികരിക്കുകയും പ്രവര്‍ത്തനം നടന്നുവരികയുമായിരുന്നു. നിരവധി സുമനസ്സുകള്‍ സഹായ ഹസ്തവുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ സഹായത്തിനൊന്നും കാത്തുനില്‍ക്കാതെ ദീപ യാത്രയായി.

സഹോദരങ്ങള്‍ : ദിലീപ്, ദിവ്യ, ധന്യ.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …