Tuesday , August 20 2019
Breaking News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണം ; നാട്ടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാടങ്കോട് ജി എഫ് വി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തുരുത്തി എരിഞ്ഞിക്കീലിലെ കെ രാജീവന്‍-സുജന ദമ്പതികളുടെ മകനുമായ കെ വി രാഹുല്‍ (16) ആണ് മരിച്ചത്. കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമാപത്തായിരുന്നു അപകംട. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിDeathരുന്നു. എന്നാല്‍ അബന്ധത്തില്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് രാഹുല്‍ മുങ്ങി താഴുകയായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പുഴയില്‍ ചാടി രാഹുലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും പോലീസും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാഹുലിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …