Friday , July 10 2020
Breaking News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

Deathകാനത്തൂര്‍ : മഞ്ഞപ്പിത്തം ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാനത്തൂര്‍ സ്റ്റാന്റിലെ ഡ്രൈവറും പയോലത്തെ മാലിങ്കുനായര്‍-ജാനകി ദമ്പതികളുടെ മകനുമായ കെ മണികണ്ഠന്‍ (40) ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.

ആശയമാണ് ഭാര്യ : ഒന്നരവയസുള്ള അനുഷ്‌ക ഏക മകളാണ്. സഹോദരങ്ങള്‍ കെ രമണി, കെ മോഹനന്‍, കെ ലളിത, കെ ബേബി.

മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട് താലൂക്കില്‍ പത്തു ദിവസത്തിനുള്ളില്‍ രണ്ടുപേര്‍ മരിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമത്ത് സാജിദ (30) ഇക്കഴിഞ്ഞ 18നു മരിച്ചിരുന്നു. മഞ്ഞപ്പിത്തതിനെതിരെ ബോധവല്‍ക്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവറുടെ മരണം.

RANDOM NEWS

സംസ്ഥാനത്ത് 339 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 11 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 339 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. …