Thursday , September 19 2019
Breaking News
Deadbody

നെല്ലിക്കുന്ന് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

കാസര്‍കോട് : നെല്ലിക്കുന്ന് കസബ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് 65 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടും ബ്ലൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഉള്‍പ്രദേശത്തു നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരാണോ മരിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

RANDOM NEWS

Death

വീട് നിര്‍മ്മാണ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട് : വീട് നിര്‍മ്മാണ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്നും വീണ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിദ്യാനഗര്‍ പന്നിപ്പാറയിലെ …