Thursday , September 19 2019
Breaking News
Deadbody

ശരീരത്തില്‍ മുറിവുമായി അജ്ഞാത മൃതദേഹം എരിഞ്ഞിപുഴയില്‍ കരക്കടിഞ്ഞു

ബേഡകം : ശരീരത്തില്‍ മുറിവുമായി അജ്ഞാത മൃതദേഹം കരക്കടി്ഞു. 45 വയസു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. പുഴക്കരയില്‍ അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം നീലകളര്‍ നിക്കര്‍ മാത്രമാണ് മേഷം. കഴുത്തിന്റെ ഒരു ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട് തൂക്കുപാലത്തിന് സമീപം പയസ്വിനി പുഴയില്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മടിക്കേരിയില്‍ നിന്നാണ് പയസ്വിനി പുഴയുടെ ഉത്ഭവം. കര്‍ണാടകയില്‍ നിന്നാകാം മൃതദേഹം ഒഴുകിവന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …