Monday , February 17 2020
Breaking News

കാഞ്ഞങ്ങാട് സ്വദേശി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട് : ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെല്ലിക്കാട്ടെ കെ വി രത്‌നാകരന്‍ (53) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. പതിനെട്ടാം പടി കയറി കൊടിമരത്തിനു സമീപമെത്തിയപ്പോള്‍ കൈകാലുകള്‍ തളരുന്നതു പോലെ തോന്നിയതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ പോലീസിന്റെയും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരുടെയും സഹായത്തോടെ ദേവസ്വം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആറുമണിയോടെയാണ് സംഭവം. കൂടെയുള്ളവരോട് ദര്‍ശനം നടത്തിവരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് രത്‌നാകരന്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് നാട്ടുകാരും ബന്ധുക്കളുമായ അഞ്ചുപേര്‍ ശബരിമലക്ക് പോയത്.

കുഞ്ഞിരാമന്‍ നമ്പ്യാരുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ : സുമതി (പൊയിനാച്ചി), മക്കള്‍ : അതുല്‍ജിത്ത്, കീര്‍ത്തന. സഹോദരങ്ങള്‍ : പത്മിനി, രാധ, പരേതനായ രവീന്ദ്രന്‍.

RANDOM NEWS

പോക്‌സോ കേസിലെ പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 68കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെയാണ് …