Monday , February 19 2018
Breaking News

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

Obit-Rathnavathiകാസര്‍കോട്: ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു ആര്‍.ഡി. നഗറിലെ ബട്ടു ഷെട്ടിയുടെ ഭാര്യ രത്നാവതി (65) യേയാണ് വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം പന്ത്രണ്ടരയോടെ കിടന്നുറങ്ങാന്‍ പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രത്നാവതിയെ കാണാത്തതിനെതുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അശോക്, അജിത്ത്, രവിപ്രസാദ്, പ്രവീണ, മരുമക്കള്‍: ജയശ്രീ, കവിത. സഹോദരങ്ങള്‍: രമാവതി, ശ്യാമള.
മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

Obit

പടുപ്പ് ശങ്കരംപാടിയിലെ ചിന്താമണി അന്തരിച്ചു

ബന്തടുക്ക : പടുപ്പ് ശങ്കരംപാടിയിലെ പരേതനായ കുറ്റിക്കോല്‍ ദേര്‍മന്‍ കവേനാടോന്റെ ഭാര്യ എം ചിന്താമണി (85) അന്തരിച്ചു. മക്കള്‍: ലക്ഷ്മി, …