Monday , December 11 2017
Breaking News

വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Deathകാഞ്ഞങ്ങാട്: പ്രഭാതസവാരി കഴിഞ്ഞെത്തിയ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. അതിയാമ്പൂരിലെ പരേതനായ ഗോപാലകൃഷ്ണ ഷേണായിയുടെ മകനും ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കോട്ടച്ചേരി ട്രൈഡേഴ്‌സ് ഉടമയുമായ വരദരാജ് ഷേണായി (58) ആണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണത്.
ഉടന്‍ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പതിവുപോലെ ഭാര്യ ശൈല ഷേണായിക്കൊപ്പം പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.

മക്കള്‍: വേദാന്ത ഷേണായി (എന്‍ജിനീയറിംഗ് കോളേജ് മംഗലാപുരം), കെ വേദവ്യാസ ഷേണായി (വിദ്യാര്‍ത്ഥി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: ഗണേഷ് ഷേണായി (റിട്ട. എന്‍ജിനീയര്‍), സതീശ് ഷേണായി (റിട്ട. മാനേജര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മംഗലാപുരം), പ്രഭാകര്‍ ഷേണായി, വൈഷ്ണവി നായക്.

RANDOM NEWS

Death

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തിയ യുവാവ് മരിച്ചു

പരപ്പ: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ വെച്ച ശേഷം ദേഹത്ത് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരണപ്പെട്ടു. …